08
Jun 2023
Mon
08 Jun 2023 Mon

മുംബൈ: മഹാരാഷ്ട്രയിലെ നാഷിക് ജില്ലയില്‍ ഇറച്ചിയുമായി കാറില്‍ വരികയായിരുന്ന യുവാവിനെ ഗോരക്ഷകര്‍ തല്ലിക്കൊന്നു. മുംബൈ കുര്‍ള സ്വദേശിയായ 32കാരന്‍ അഫാന്‍ അന്‍സാരിയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഫാന്‍ അന്‍സാരിയും സഹായി നാസിര്‍ ശൈഖും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞാണ് അക്രമികള്‍ ഇരുവരെയും ക്രൂരമായി തല്ലിച്ചതച്ചത്. കാറും അക്രമികള്‍ തകര്‍ത്തു.

അഫാന്‍ അന്‍സാരി ചികില്‍സയിലിരിക്കെയാണ് മരിച്ചത്. അക്രമികള്‍ തകര്‍ത്ത കാറില്‍ നിന്നാണ് ഇരുവരെയും പൊലീസ് പുറത്തെടുത്തത്. സംഭവത്തില്‍ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക