03
Jul 2023
Sat
03 Jul 2023 Sat

ചിത്രം: കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തി​രു​വ​ന​ന്ത​പു​രം: കൊല്ലപ്പെട്ട ഡിവൈഎഫ്ഐ
പ്രവർത്തകന്റെ കുടുംബത്തിനായി പിരിച്ച പണം സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിച്ച സി​പി​ഐഎം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെയ്തു. വ​ഞ്ചി​യൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി അം​ഗം ടി ര​വീ​ന്ദ്ര​ന്‍ നാ​യ​രെ​യാ​ണ് രക്തസാക്ഷിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സസ്പെൻഡ് ചെയ്തത് .

ക​ഴി​ഞ്ഞ ആ​ഴ്ച ചേ​ര്‍​ന്ന വ​ഞ്ചി​യൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. 2008​ല്‍ കൊ​ല്ല​പ്പെ​ട്ട വി​ഷ്ണു​വി​ന്‍റെ പേ​രി​ല്‍ പി​രി​ച്ച ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​യെ​ടു​ത്തെ​ന്ന് പരാതിപ്പെട്ട് കുടുംബമാണ് രംഗത്ത് എത്തിയത്. ജി​ല്ലാ സെ​ക്ര​ട്ട​റി വി ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് പി​രി​ച്ച ശേ​ഷം വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തി​ന് പ​ണം കൊ​ടു​ത്തെ​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ നി​യ​മ​സ​ഹാ​യ​ത്തി​ന് വേ​ണ്ടി മാ​റ്റി​വ​ച്ചെ​ന്നു​മാ​ണ് രവീന്ദ്രൻ നായർ പാ​ര്‍​ട്ടി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക