സ്പായിലെത്തിച്ചു യുവതിയെ ബലാല്‍സംഗം ചെയ്ത സിപിഐഎം നേതാവ് പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. സിപിഐഎം കഴക്കൂട്ടം കല്‍പ്പന ബ്രാഞ്ച് സെക്രട്ടറി മേനംകുളം ആറ്റരികത്ത് വീട്ടില്‍ റിബ്സണ്‍(32) ആണ് പിടിയിലായത്. മെയ് ഒന്നിനാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്.
|
കഴക്കൂട്ടത്തെ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ സ്പായിലേക്കു വിളിച്ചുവരുത്തിയായിരുന്നു അതിക്രമം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ഉപദ്രവിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു പ്രതി.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരിയായ ആലപ്പുഴ സ്വദേശിയായ യുവതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോലി നല്‍കാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശിനിയാണ് യുവതിയെ തിരുവനന്തപുരത്ത് എത്തിച്ചത്.
ALSO READ: സുവേന്ദു അധികാരി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയാകും
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


