12
Dec 2025
Mon
12 Dec 2025 Mon
CPIM leader joins BJP

സിപിഐഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. പാലക്കാട് പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. സിപിഐഎമ്മിന്റെ പ്രവര്‍ത്തന രീതിയുമായ യോജിച്ചു പോവാന്‍ ആവാത്തതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ബാലഗംഗാധരന്‍ പറഞ്ഞു. 20 വര്‍ഷമായി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ബാലഗംഗാധരന്‍. എല്ലാ വാര്‍ഡുകളിലും വികസനം എത്തിക്കണമെന്ന തന്റെ കാഴ്ചപ്പാടിനെ സിപിഐഎം എതിര്‍ത്തു. പ്രതിഷേധം തുറന്നു പറഞ്ഞപ്പോള്‍ പല പരിപാടികളില്‍ നിന്നു സഹപ്രവര്‍ത്തകരോടൊപ്പം ഒഴിവാക്കിയെന്നും ബാലഗംഗാധരന്‍ ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് എന്നും ബാലഗംഗാധരന്‍ പറയുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ആണ് ബാലഗംഗാധരനെ ഷാളണിയിച്ച് സ്വീകരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പുറമേ മറ്റൊരു തിരിച്ചടിയാണ് പാലക്കാട്ടെ നേതാവിന്റെ ബിജെപി പ്രവേശനം മൂലം സിപിഐഎമ്മിന് ഉണ്ടായിരിക്കുന്നത്.

ALSO READ: രാഹുൽ ഈശ്വറിന് ജാമ്യം