02
Feb 2026
Sun
02 Feb 2026 Sun
CPO committed suicide days after girl friend found dead

കാമുകി ജീവനൊടുക്കിയതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു. തിരുവനന്തപുരം കോവളം വെള്ളാര്‍ ഒലിപ്പുവിള അനില്‍ ഭവനില്‍ അഖില്‍(27)ആണ് മരിച്ചത്. തിരുവനന്തപുരം എആര്‍ ക്യാംപിലായിരുന്നു അഖില്‍ ജോലി ചെയ്തിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടനാട് സ്വദേശിനിയുമായി അഖില്‍ പ്രണയത്തിലായിരുന്നു. ഇവര്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വാടകവീട്ടില്‍ ജീവനൊടുക്കി. യുവതിയുടെ മൃതദേഹം അഖില്‍ ആശുപത്രിയിലെത്തി കണ്ടിരുന്നു. ഇതിനു ശേഷം വീട്ടില്‍ വരികയും ക്യാംപിലേക്കു പോവുകയാണെന്ന് അമ്മയോടു പറയുകയും ചെയ്തു.

എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ അഖില്‍ തിരിച്ചെത്തി. അമ്മ കാരണം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ യുവാവ് തയ്യാറായില്ല. പുലര്‍ച്ചെ രണ്ടേകാലോടെയാണ് അഖില്‍ ജീവനൊടുക്കിയത്. കാര്‍ വാങ്ങിയതിന്റെയും പോസ്റ്റ് ഓഫിസിലുള്ള പണത്തിന്റെ കണക്കുകളും കൂട്ടുകാരന് വാട്‌സ്ആപ്പില്‍ സന്ദേശമയച്ച ശേഷമായിരുന്നു അഖിലിന്റെ ആത്മഹത്യ.