16
Dec 2022
Fri
16 Dec 2022 Fri

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. പന്ത് ഓടിച്ചിരുന്ന മെഴ്‌സിഡസ് ബെന്‍സ് കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം കത്തുകയായിരുന്നു. പന്തിന്റെ ശരീരമാകെ പൊള്ളിയ നിലയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുന്ന വഴി റൂര്‍ക്കിയില്‍ വച്ചാണ് കാര്‍ അപകടത്തില്‍ പെട്ടത്. കാറില്‍ പന്ത് തനിച്ചായിരുന്നു ഉണ്ടായിരുന്നതെന്ന് ഉത്തരാഖണ്ഡ് പൊലിസ് മേധാവി അശോക് കുമാര്‍ പറഞ്ഞു. ഗ്ലാസ് തകര്‍ത്താണ് പന്ത് കാറിനു പുറത്തെത്തിയത്.

പൊള്ളലിനു പുറമേ തലയ്ക്കു മുട്ടിനും പരിക്കുണ്ട്. കാലിന് പൊട്ടലുമുണ്ട്. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക