11
Oct 2025
Sat
11 Oct 2025 Sat
crime branch filed case against Sabarilmala gold theft

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ 10 ജീവനക്കാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോഷണം, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തി ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

whatsapp ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു; 10 ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ പ്രതികള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീ, മുന്‍ തിരുവാഭരണം കമ്മീഷണര്‍മാരായ കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍മാരായ ഡി സുധീഷ് കുമാര്‍, വി എസ് രാജേന്ദ്രപ്രസാദ്, അസി. എന്‍ജിനിയര്‍ കെ സുനില്‍കുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ കെ രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

എസ്‌ഐടി സംഘം പത്തനംതിട്ട കേന്ദ്രീകരിച്ച് ക്യാംപ് ചെയ്ത് നാളെ മുതല്‍ അന്വേഷണം ആരംഭിക്കും. സ്മാര്‍ട്ട് ക്രീയേഷന്‍സ് ഉള്‍പ്പടെ കേസില്‍ പ്രതികളായതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കും. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍ അതെ രീതിയില്‍ തന്നെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: സാമൂഹിക മാധ്യമത്തില്‍ പിഎഫ്‌ഐ അനുകൂല പോസ്റ്റിട്ടതിന് ജയിലിലടച്ചു