17
Jun 2023
Fri
17 Jun 2023 Fri

ഹൈദരാബാദ്: ആദിപുരുഷിലെ നായിക കൃതിയും സംവിധായകനും ക്ഷേത്ര പരിസരത്ത് ചുബിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ആരാധകരെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ ഫൈനല്‍ ട്രെയിലര്‍ ലോഞ്ചിനായി താരങ്ങളെല്ലാവരും തിരുപ്പതിയില്‍ എത്തിയിരുന്നു. വലിയ ആരാധക വൃന്ദം തന്നെ താരങ്ങളെ സ്വീകരിക്കാനായി തിരുപ്പതിയിലുണ്ടായിരുന്നു. അതിനു മുന്‍പായി അണിയറപ്രവര്‍ത്തകര്‍ ക്ഷേത്രവും സന്ദര്‍ശിച്ചു. സംവിധായകനും കൃതിയും ഒരുമിച്ചാണ് ക്ഷേത്രത്തിനു പുറത്തേയ്ക്കിറങ്ങിയത്. യാത്ര പറഞ്ഞ് പിരിയുന്ന സമയത്താണ് സംവിധായകന്‍ ഓം റൗട്ടും നായികയും ചുംബിച്ചത്. അനവധി പേര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ഇതിഹാസം പ്രമേയമായി ഒരുങ്ങുന്ന ത്രിഡി ചിത്രമാണ് ‘ആദിപുരുഷ്. ‘തന്‍ഹാജി’യുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്പനി സ്ഥാപകനുമായ ഓം റൗട്ടാണ് ചിത്രം ഒരുക്കുന്നത്. തിന്മയ്ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ റിലീസിനെത്തുന്നതിനു മുന്‍പ് തന്നെ വിവാദങ്ങളിവിടം പിടിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു വിവാദങ്ങളുടെ തുടക്കം. വീഡിയോയുടെ ക്വാളിറ്റിയെ സംബന്ധിച്ചുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പിന്നീട് ഹനുമാനെയും രാമനെയും മോശമായി ചിത്രീകരിച്ചെന്നതും ഏറ്റവും ഒടുവില്‍ തിയേറ്ററില്‍ ഹനുമാനായി ഒരു സീറ്റ് ഒഴിച്ചിടണമെന്നതില്‍ വരെ എത്തി നില്‍ക്കുന്നു വിവാദങ്ങള്‍.