18
Apr 2023
Mon
18 Apr 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: ആലിംഗനം തേടിയെത്തിയ ബാലനെ ചുംബിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പപേക്ഷയുമായി ദലൈലാമ. തന്നെ കാണാനെത്തുന്നവരെ നിഷ്‌കളങ്കമായും കളിയായും ദലൈലാമ ഇത്തരത്തില്‍ ‘ടീസ്’ ചെയ്യാറുണ്ട്. സംഭവത്തില്‍ ബാലനോടും കുടുംബത്തോടും മാപ്പപേക്ഷിക്കുകയാണെന്ന് ദലൈലാമ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ബാലന്റെ ചുണ്ടില്‍ ദലൈലാമ ചുംബിക്കുന്നതും തന്റെ നാവ് പുറത്തേക്കിട്ട് നുകരാമോ എന്ന് ബാലനോട് അദ്ദേഹം ചോദിക്കുന്നതുമായ വീഡിയോ ആണ് വിവാദമായത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ദലൈലാമയുടെ പ്രവൃത്തിക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം മാപ്പപേക്ഷിച്ചത്.