13
May 2024
Sat
13 May 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദ്: പ്രശസ്ത ടെലിവിഷന്‍ സ്റ്റാര്‍ ചന്ദ്രകാന്ത് (ചന്ദു) ആത്മഹത്യ ചെയ്തു. ചന്ദുവിന്റെ ആത്മസുഹൃത്തും നടിയുമായിരുന്ന പവിത്രയുടെ മരിച്ച് ആറാംദിവസമാണ് ആത്മഹത്യ.
ഇന്നലെ അല്‍കാപൂരിലെ വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ടും നടന്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെടുത്തു.

പവിത്ര അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ചന്ദ്രകാന്തുമുണ്ടായിരുന്നു. പവിത്ര സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പ്രിയസുഹൃത്തിന്റെ വേര്‍പാട് താരത്തെ മാനസികമായി തകര്‍ത്തിരുന്നുവെന്നും നടന്‍ വിഷാദത്തിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. നടി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു.

ത്രിനയനി എന്ന തെലുങ്ക് പരമ്പരയിലൂടെയാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. പവിത്രയും ചന്ദ്രകാന്തും തമ്മില്‍ വിവാഹിതരാകാന്‍ ഒരുങ്ങവേയായിരുന്നു അപ്രതീക്ഷിതമായി നടിയുടെ വിയോഗമുണ്ടായത്.

താരങ്ങളുടെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് തെലുങ്ക് സീരിയല്‍ താരങ്ങള്‍. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആംഭിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Days after Telugu actor Pavithra Jayaram’s death, husband Chandrakanth dies by suicide