05
Feb 2025
Wed
05 Feb 2025 Wed
deadbody of woman will dig out after daughters complaint

മറവുചെയ്ത വീട്ടമ്മയുടെ മൃതദേഹം മകളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പുറത്തെടുക്കും. ആലപ്പുഴ ചേര്‍ത്തലയില്‍ ആണ് സംഭവം. ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വി സി സജി(48)യുടെ മൃതദേഹമാണ് മകളുടെ പരാതിയെ തുടര്‍ന്ന് പുറത്തെടുക്കുന്നത്. ഞായറാഴ്ചയാണ് സജി മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു വീട്ടമ്മയുടെ മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി എട്ടിന് രാത്രി അമ്മയെ തന്റെ അച്ഛന്‍ സോണി മര്‍ദിക്കുകയും ഭിത്തിയില്‍ തല ബലമായി ഇടിപ്പിക്കുകയും ചെയ്തുവെന്ന് മകളുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു എന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. സോണിയെ ചോദ്യം ചെയ്ത ശേഷമാകും മറ്റുനടപടികളിലേക്ക് കടക്കുകയെന്ന് പോലീസ് പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക