റഷ്യയിലെ മോസ്‌കോയില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 115 ആയി. 145 പേര്‍ക്കാണ് പരിക്ക്. നാല് ആയുധധാരികളടക്കം 11 പേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
|
അക്രമികള്‍ക്ക് യുക്രയ്ന്‍ ബന്ധമുണ്ടെന്നും ആക്രണശേഷം യുക്രയ്‌നിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് സംഘത്തെ പിടികൂടിയതെന്നും റഷ്യന്‍ സുരക്ഷാ ഏജന്‍സി അറിയിച്ചു. അതേസമയം ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുക്രയ്ന്‍ പ്രതികരിച്ചു. പ്രകോപനം സൃഷ്ടിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും ഇതിനു പിന്നില്‍ റഷ്യയുടെ പ്രത്യേക സേവന വിഭാഗമാണെന്നും യുക്രയ്ന്‍ ആരോപിച്ചു.
നേരത്തേ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. സൈനിക യൂനിഫോമിലെത്തിയായിരുന്നു അക്രമികള്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവര്‍ക്കു നേരെ വെടിവയ്പുണ്ടായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





