18
Oct 2023
Sat
18 Oct 2023 Sat

ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10000 കവിയുന്നു. ഗസ്സ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപോർട്ടിൽ ആണ് ഈ വിവരമുള്ളത്. ആശുപത്രി രേഖകൾ പ്രകാരം 7000ലേറെ പേരാണ് മരിച്ചത്. എന്നാൽ ബോംബാക്രമണങ്ങളിൽ മരിച്ച തിരിച്ചറിയാത്ത ഡസൻകണക്കിന് പേരെ ഈ കൂട്ടത്തിൽ ഉൾപെടുത്തിയിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തിൽ തകർന്നുവീണ കെട്ടിടത്തിന്റെ അടിയിൽ കുടുങ്ങിയ 1600ഓളം പേരും മരിച്ചതായാണ് വിലയിരുത്തൽ. എന്നാൽ ഈ എണ്ണവും ഔദ്യോഗിക കണക്കിൽ ഉൾപെടുത്തിയിട്ടില്ല. ഇതിനു പുറമെയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട് ആശുപത്രിയിൽ എത്തിക്കാതെ മറവുചെയ്തവരുടെ എണ്ണം. ഇതും ചേർക്കുമ്പോൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10000 കടക്കും. കൊല്ലപ്പെട്ടവരിൽ 3000ത്തോളം പേർ കുട്ടികളാണ്.