20
Sep 2023
Tue
20 Sep 2023 Tue

കോവിഡിനേക്കാൾ അപകടകാരിയായ ഡിസീസ് എക്സ് എന്ന വൈറസ് മഹാമാരിക്കു കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി ആരോ​ഗ്യവിദ​ഗ്ധ. ലോകാരോ​ഗ്യസംഘടനയാണ് പുതിയ വൈറസിന് ഡിസീസ് എക്സ് എന്ന് പേരിട്ടത്. ബ്രിട്ടന്റെ വാക്സിൻ ടാസ്ക്ഫോഴ്സ് മേധാവിയായിരുന്ന കേറ്റ് ബിങ്​ഹാം ആണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1919-1920ൽ സ്പാനിഷ് ഫ്ളൂ നാശംവിതച്ചതിനു സമാനമായിരിക്കും ഡിസീസ് എക്സ് ഉണ്ടാക്കുന്ന പ്രത്യാഘാതമെന്നാണ് മുന്നറിയിപ്പ്. സ്പാനിഷ് ഫ്ളൂ ലോകത്താകെ 5 കോടിയോളം ജീവനുകളാണ് കവർന്നത്. ഒന്നാം ലോകയുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഇരട്ടിയാണ് സ്പാനിഷ് ഫ്ളൂ മൂലം മരിച്ചുവീണത്. ഇത്രയും മരണം തന്നെ ഡിസീസ് എക്സ് മൂലം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

ഡിസീസ് എക്സിന് പ്രതിരോധ കവചം തീർക്കാൻ വൻതോതിൽ വാക്സിനേഷൻ ആവശ്യമായി വരും. ഇതിനാവട്ടെ അധികസമയം എടുക്കാൻ ഉണ്ടാവുകയില്ല താനും. മെയ് മാസമാണ് ലോകാരോ​ഗ്യ സംഘടന തങ്ങളുടെ വെബ്സൈറ്റിൽ ഡിസീസ് എക്സിനെക്കുറിച്ച് വെളിപ്പെടുത്തിയത്.