|
കുടുംബ ജീവിതത്തിലെ സന്തോഷ വാര്‍ത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ദീപിക പദുകോണ്‍ ഗര്‍ഭിണിയെന്ന് രണ്‍വീര്‍ സിങ് ആണ് സ്ഥിരീകരിച്ചത്. വരുന്ന സെപ്തംബറില്‍ കുഞ്ഞ് ജനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരദമ്പതികള്‍ അറിയിച്ചു. ദീപിക ഇപ്പോള്‍ സെക്കന്റ് ട്രൈമസ്റ്ററിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ ഈ വിവരം പങ്കുവച്ചിരിക്കുന്നത്.
വാര്‍ത്ത പുറത്തുവന്നതോടെ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നത്. ഏറ്റവും കാത്തിരുന്ന വാര്‍ത്ത എന്നാണ് പലരും പോസ്റ്റിന് താഴെ കുറിച്ചത്. ശ്രേയ ഘോഷാല്‍, വിക്രാന്ത് മാസി, സോനു സൂദ്, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിന്‍ഹ, കൃതി സനണ്‍, വരുണ്‍ ധവാന്‍, അനുപം ഖേര്‍, രാകുല്‍ പ്രീത്, പ്രീതി സിന്റ, സോനം കപൂര്‍, ആയുഷ്മാന്‍ ഖുറാന തുടങ്ങി നിരവധി താരങ്ങള്‍ ബോളിവുഡിലെ താരദമ്പതികള്‍ക്ക് ആശംസയറിയിച്ച് രംഗത്തെത്തി.
ദീപിക ഗര്‍ഭിണിയാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സിലെ താരത്തിന്റെ ലുക്ക് തന്നെയാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. സില്‍വര്‍ സീക്വന്‍സ് സാരിയിലാണ് താരം എത്തിയത്. ഈ ലുക്കില്‍ താരത്തിന്റെ ബേബി ബംമ്പ് ആരാധകരുടെ കണ്ണില്‍ പതിയുകയായിരുന്നു. ഇതോടെ വിഡിയോയ്ക്ക് താഴെ ദീപിക ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങളും ഉയര്‍ന്നു.
2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരാവുന്നത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയകാലത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്.
Deepika Padukone-Ranveer Singh confirm pregnancy, announce delivery date
View this post on Instagram


