20
Apr 2023
Wed
20 Apr 2023 Wed

ഡല്‍ഹി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് തുടര്‍ച്ചയായ രണ്ടാം ജയം. ആറ് വിക്കറ്റിന്റെ ജയമാണ് ഗുജറാത്ത് നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ജിടിയോട് ഏറ്റുവാങ്ങിയത്. 163 റണ്‍സ് ലക്ഷ്യമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ വച്ചത്. 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ജിടി ലക്ഷ്യം കണ്ടു. 48 പന്തില്‍ 62 റണ്‍സ് നേടിയ സായ് സുദര്‍ശന്‍, 16 പന്തില്‍ 31 റണ്‍സ് നേടിയ മില്ലര്‍ എന്നിവരാണ് എന്നിവരാണ് ടൈറ്റന്‍സിനായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. ശങ്കര്‍ 29 റണ്‍സ് നേടി. നേരത്തെ ഡല്‍ഹിയ്ക്കായി വാര്‍ണര്‍ (37), സര്‍ഫ്രാസ് ഖാന്‍ (30), അക്‌സര്‍ പട്ടേല്‍ (36) എന്നിവരാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>