23
Feb 2023
Sat
23 Feb 2023 Sat

2019ലെ ജാമിഅ മില്ലിയ്യ ഇസ് ലാമിയ യൂനിവേഴ്‌സിറ്റിയിലെ സംഘര്‍വുമായി ബന്ധപ്പെട്ട കേസില്‍ ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെയും ആക്ടിവിസ്റ്റ് ആസിഫ് ഇഖ്ബാല്‍ തന്‍ഹയെയും ഡല്‍ഹി കോടതി വെറുതെവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാകേത് കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അരുല്‍ ശര്‍മയാണ് ഷര്‍ജീല്‍ ഇമാമും ആസിഫ് ഇഖ്ബാലും അടക്കം 12 പേരെ വെറുതെവിട്ടത്. 2019ലെ ജാമിഅ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നുകേസുകളാണ് ഷര്‍ജീല്‍ ഇമാമിനെതിരേ ഉള്ളത്. ഇതില്‍ 2019 ഡിസംബര്‍ 13ന് എടുത്ത കേസിലാണ് അദ്ദേഹത്തെ വെറുതെവിട്ടിരിക്കുന്നത്.