വിവിധ ജീവവര്‍ഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പലപ്പോഴും കൗതുകമുണര്‍ത്താറുണ്ട്. എന്നാല്‍ എത്യോപ്യയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെയും സമൂഹമാധ്യമങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുന്നത്. വ്യത്യസ്ത ഉടമസ്ഥരുടെ കീഴിലുള്ള ഒരു കാളയും ആണ് കഴുതയും തമ്മിലുള്ള തീവ്രമായ സൗഹൃദവും ലൈംഗിക ബന്ധവുമാണ് ഗവേഷകരെപ്പോലും ഞെട്ടിച്ചിരിക്കുന്നത്.
|
പ്രശസ്തമായ ശാസ്ത്ര പ്രസിദ്ധീകരണമായ ‘കറന്റ് ബയോളജി’യിലാണ് (Current Biology) ഈ അപൂര്‍വ്വ പ്രതിഭാസത്തെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗ്രീക്ക് പുരാണത്തിലെ നായകന്മാരുടെ പേരുകള്‍
എത്യോപ്യയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജെലാഡ കുരങ്ങുകളെക്കുറിച്ച് (Gelada baboons) പഠനം നടത്താനെത്തിയ യൂണിവേഴ്സിറ്റി ഓഫ് പിസയിലെ ഗവേഷകരാണ് ഈ വിചിത്ര കൂട്ടുകെട്ട് ആദ്യം ശ്രദ്ധിച്ചത്. ഹോമറിന്റെ ‘ഇലിയഡ്’ എന്ന ഇതിഹാസത്തിലെ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഗ്രീക്ക് വീരന്മാരായ അക്കില്ലസ്, പാട്രോക്ലസ് എന്നിവരുടെ പേരുകളാണ് ഗവേഷകര്‍ ഈ മൃഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്- അക്കില്ലസ് (Achille) എന്ന് പേരുള്ള കാളയും പാട്രോക്ലസ് (Patroclo) എന്ന് പേരുള്ള ആണ് കഴുതയുമാണ് ഈ കൂട്ടുകെട്ടിലെ താരങ്ങള്‍.
വ്യത്യസ്ത ഉടമസ്ഥരുടെ കീഴിലുള്ള ഈ മൃഗങ്ങള്‍ വെവ്വേറെ ഫാമുകളിലാണ് വളരുന്നതെങ്കിലും, മേച്ചില്പുറങ്ങളില് വെച്ച് കണ്ടുമുട്ടുമ്പോള്‍ സ്ഥിരമായി കൂട്ടുകൂടുകയായിരുന്നു.
51 തവണ ലൈംഗിക ബന്ധം; സ്നേഹപ്രകടനങ്ങള്‍
തങ്ങളുടെ സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ട പെണ്പശുക്കളും കഴുതകളും സുലഭമായിട്ടുപോലും ഇവര്‍ പരസ്പരം തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ആഴ്ചയോളം നീണ്ട നിരീക്ഷണത്തിനൊടുവില്‍ ഇവര്‍ തമ്മിലുള്ള 51 തവണത്തെ ലൈംഗിക ബന്ധങ്ങളാണ് ഗവേഷകര്‍ രേഖപ്പെടുത്തിയത്. ഇതില്‍ ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും പരസ്പരം നക്കുകയും തലോടുകയും ചെയ്യുന്ന സ്നേഹപ്രകടനങ്ങളും ഉണ്ടായിരുന്നു.
അക്കില്ലസ് മറ്റ് കഴുതകളുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ പാട്രോക്ലസ് അതില്‍ ഇടപെടുകയും തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു.
വംശവര്ദ്ധനവിനപ്പുറം ജീവജാലങ്ങളില്‍ ലൈംഗിക പ്രവൃത്തികള്‍ സാമൂഹിക ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും മാനസിക അടുപ്പത്തിനും എങ്ങനെ സഹായിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവമെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡോ. എലിസബറ്റ പലാഗി പറഞ്ഞു.
പ്രജനനത്തിനപ്പുറമുള്ള മൃഗങ്ങളുടെ സ്വഭാവ വൈവിധ്യങ്ങളെയും സങ്കീര്‍ണ്ണമായ ലൈംഗിക രീതികളെയും കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് ഈ അപൂര്‍വ്വ കണ്ടെത്തല്‍.
Tags: Bull And Donkey Relationship, Interspecies Mating Animal Kingdom, Current Biology Study, Ethiopia Wildlife News, Animal Behaviour Research, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




