26
Feb 2024
Thu
26 Feb 2024 Thu
differently abled woman dies after stray dog crossed her scooter

ഇരിട്ടി: തെരുവുനായ സ്‌കൂട്ടറിനു കുറുകെചാടിയുണ്ടായ അപകടത്തില്‍ ഭിന്നശേഷിക്കാരി മരിച്ചു. കണ്ണൂര്‍ കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശിനി എം എം രമണിയാണ് മരിച്ചത്. കൊട്ടിയൂരില്‍ കൊറിയര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി വാഹനം സര്‍വീസ് ചെയ്യുന്നതിനായി ഇരിട്ടിയിലെത്തിയപ്പോഴാണ് അപകടം.(differently abled woman dies after stray dog crossed her scooter)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സര്‍വീസിനു ശേഷം തിരിച്ചുപോകുന്നവഴി ഹാജിറോഡ് -അയ്യപ്പന്‍കാവ് റോഡ് ഇറക്കത്തില്‍വച്ച് നായ കുറുകെ ചാടുകയും നിയന്ത്രണം നഷ്ടമായി സ്‌കൂട്ടര്‍ മറിയുകയുമായിരുന്നു. സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ രമണിയുടെ തല സമീപത്തെ കല്ലിലാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.