05
Jul 2023
Fri
05 Jul 2023 Fri

കോയമ്പത്തൂര്‍ റേഞ്ച് ഡപ്യൂട്ടി ജനറല്‍ ഓഫ് പൊലീസ് ആയ സി വിജയകുമാര്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. റേസ് കോഴ്‌സിലെ ക്യാംപ് ഓഫിസില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പുലര്‍ച്ചെ നടക്കാന്‍ പോയ വിജയകുമാര്‍ 6.45ഓടെ മടങ്ങിവരികയും സുരക്ഷാഉദ്യോഗസ്ഥനോട് തോക്ക് ചോദിച്ചുവാങ്ങിയ ശേഷം 6.50ന് വെടിവച്ചുമരിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ആഴ്ചകളായി ഉറങ്ങാനാവുന്നില്ലെന്നും വിഷാദത്തിലാണെന്നും വിജയകുമാര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടുണ്ട്.
2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ 2023 ജനുവരി ആറിന് കോയമ്പത്തൂര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്. കാഞ്ചിപുരം, ഗുഡല്ലൂര്‍, നാഗപട്ടണം, തിരുവരുര്‍ ജില്ലകളില്‍ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്ന വിജയകുമാര്‍ സ്ഥാനക്കയറ്റത്തോടെയാണ് കോയമ്പത്തൂരില്‍ നിയമിതനായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക