13
Apr 2025
Sun
13 Apr 2025 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്ന മറ്റൊരാളേയും എക്സൈസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയതെന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിയിലായ ഷാലിഫ് മുഹമ്മദ് ഇവരുടെ സുഹൃത്താണ് എന്നാണ് റിപ്പോർട്ട്. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.

ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഇരുവരും പിടിയിലായതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. എക്‌സൈസ് എത്തുമ്പോള്‍ ഇവര്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരില്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തുടങ്ങിയ നിരവധി സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.

Directors Khalid Rahman and Ashraf Hamza arrested with hybrid cannabis in Kochi