ഇറാന്റെ പുതിയ പ്രസിഡന്റായി ഡോക്ടർ മസൂദ് പെസഷ്കിയാനെ തിരഞ്ഞെടുത്തു. എതിർ സ്ഥാനാർഥി സഈദ് ജലീലിയേക്കാൾ 1.30 കോടിയിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മസൂദ് പെസഷ്കിയാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
|
വടക്കുപറിഞ്ഞാറൻ ഇറാനിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യമന്ത്രി ഹുസയൻ അമീർ അബ്ദുല്ലാഹിയനും കൊല്ലപ്പെട്ടതിനെ തുടർന്നാണ് വെള്ളിയാഴ്ച രാജ്യം പുതിയ പ്രസിഡന്റിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടത്തിയത്.
തന്നെ തിരഞ്ഞെടുത്ത വോട്ടർമാർക്ക് പെസഷ്കിയാൻ നന്ദി പറഞ്ഞു. ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ മസൂദ് പെസഷ്കിയാൻ ഇറാന്റെ ഉപ ആരോഗ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2006ലാണ് അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർലമെന്റ് ഡപ്യൂട്ടി സ്പീക്കറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


