26
Mar 2025
Wed
26 Mar 2025 Wed
Doctors Implant Pig Liver In Human For The First Time In China

ചൈനയിലാദ്യമായി പന്നിയുടെ കരള്‍ മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. ജനിതകമായി മാറ്റംവരുത്തിയ പന്നിയില്‍ നിന്നെടുത്ത കരള്‍ ആണ് മസ്തിഷ്‌കമരണം സംഭവിച്ച മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. ഭാവിയില്‍ ഗുണം ചെയ്യുന്ന പരീക്ഷണമായാണ് വൈദ്യശാസ്ത്രലോകം ഇതിനെ കാണുന്നത്. യുഎസില്‍ ഏതാനും വര്‍ഷങ്ങളായി പന്നിയുടെ വൃക്കകളും ഹൃദയവുമൊക്കെ മനുഷ്യരില്‍ വച്ചുപിടിപ്പിച്ചു വരുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരള്‍ ദാതാക്കളെ കണ്ടെത്താനുള്ള കാലതാമസവും അവയവം കിട്ടുന്നതിനുള്ള കാത്തിരിപ്പുമൊക്കെ തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ കരള്‍ വച്ചുപിടിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. സിയാനിലെ ഫോര്‍ത് മിലിറ്ററി മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരാണ് നിര്‍ണായക അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ വിവരം നേച്വര്‍ ജേണലിലെ പഠനറിപോര്‍ട്ടിലൂടെ ലോകത്തെ അറിയിച്ചത്.

2024 മാര്‍ച്ച് പത്തിനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം ശസ്ത്രക്രിയ കഴിഞ്ഞ് പത്തുദിവത്തിനുശേഷം പരീക്ഷണം അവസാനിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.