29
Oct 2025
Sun
29 Oct 2025 Sun
Chandra prabha

Domestic violence leads to arrest in America വീട് വൃത്തിയായി സൂക്ഷിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. അമേരിക്കയിലെ നോര്‍ത്ത് കരോലീനയില്‍ നടന്ന സംഭവത്തില്‍ ഇന്ത്യക്കാരിയായ ചന്ദ്രപ്രഭയാണ് അറസ്റ്റിലായത്.

whatsapp ഭര്‍ത്താവ് വീട് വൃത്തിയാക്കിയില്ല; കത്തിയെടുത്ത് കഴുത്തില്‍ കുത്തി യുവതി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ 12ന് രാവിലെയാണ് ഭര്‍ത്താവ് അരവിന്ദ് സിങിന്റെ കഴുത്തില്‍ ചന്ദ്രപ്രഭ കത്തി കുത്തിയിറക്കിയത്. ഗുരുതരമായി പരുക്കേറ്റ അരവിന്ദ് ചികില്‍സയിലാണ്.

ചന്ദ്രപ്രഭ അരവിന്ദിനെ മനപ്പൂര്‍വം കുത്തിപ്പരുക്കേല്‍പ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, അബദ്ധത്തല്‍ സംഭവിച്ചതാണെന്നുമാണ് ചന്ദ്രപ്രഭയുടെ വാദം. ‘രാവിലെ അടുക്കളയില്‍ പ്രഭാത ഭക്ഷണം ഉണ്ടാക്കിക്കൊണ്ട് നില്‍ക്കുന്നതിനിടെ അരവിന്ദെത്തി എന്തെങ്കിലും സഹായിക്കണോ എന്ന് ചോദിച്ചു. പച്ചക്കറി അരിയുന്നതിനിടെ വീട് വൃത്തികേടായി കിടക്കുകയാണെന്ന കാര്യം പറഞ്ഞ് തിരിയുമ്പോള്‍ പിന്നില്‍ നിന്ന അരവിന്ദിന്റെ കഴുത്തില്‍ കൊണ്ട് മുറിവേല്‍ക്കുകയായിരുന്നു’ എന്നാണ് ചന്ദ്ര പറയുന്നത്. വിവരമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി.

ALSO READ: വിഭജന കാലത്ത് മുസ്ലിംകള്‍ ഒഴിഞ്ഞുപോയതോടെ ക്രിസ്ത്യന്‍ സ്‌കൂളാക്കി മാറ്റി; ഉപേക്ഷിക്കപ്പെട്ട മസ്ജിദില്‍ ഏഴ് പതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി; കൈകോര്‍ത്ത് സിഖുകാരും ഹിന്ദുക്കളും

അരവിന്ദിനെ പൊലീസെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, വീട് വൃത്തികേടായി കിടക്കുന്നുവെന്ന് ആക്ഷേപിച്ച് ഭാര്യ തന്നെ മനപ്പൂര്‍വം കുത്തിയതാണെന്നാണ് അരവിന്ദ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

അറസ്റ്റിലായ ചന്ദ്രപ്രഭയ്ക്ക് മജിസ്‌ട്രേറ്റ് ആദ്യം ജാമ്യം നിഷേധിച്ചുവെങ്കിലും പിന്നീട് അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്.

ഭര്‍ത്താവുമായി ആശയവിനിമയം നടത്തരുതെന്ന് വ്യക്തമാക്കിയ കോടതി ചന്ദ്രയെ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് ഡിവൈസ് ധരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍പി സ്‌കൂള്‍ അസിസ്റ്റന്റായ ചന്ദ്രയെ അന്വേഷണം പൂര്‍ത്തിയാകുവോളം ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.