|
സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിംഗിനിടെ വിമാനം തകർന്നുവീണു. നിരവധി പേരാണ് മരിച്ചത്. 28 പേരുടെ മരണം സ്ഥിരീകരിച്ചു. ഒരാളെ രക്ഷിച്ചതായും 150 ഓളം പേരെ കുറിച്ച് വ്യക്തമായ വിവരം പുറത്ത് വന്നിട്ടില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ ഇന്ത്യൻ സമയം ഇന്ന് പുലർചെ ആണ് സംഭവം. 181 പേരുമായി പറന്ന വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയും തകരുകയുമായിരുന്നു. ലാൻഡിങ് ഗിയറിന് വന്ന തകരാറ് ആണ് അപകടകാരണം എന്നാണ് സൂചന.
ജെജു എയർ വിമാനം 2216 ആണ് അപകടത്തിൽപ്പെട്ടത്. തായ്‌ലൻഡിൽ നിന്ന് വരികയായിരുന്ന വിമാനം തെക്കൻ പ്രവിശ്യയായ ജിയോല്ലയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. നിരവധിപേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നു അധികൃതർ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ 175 പേർ യാത്രക്കാരും ആറ് പേർ വിമാന ജീവനക്കാരുമാണ്. റൺവെക്ക് മുകളിൽ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


