ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് കല്യാണ ചെറുക്കനും പെണ്ണിനുമൊപ്പം പോവുകയായിരുന്ന പെൺകുട്ടിക്ക് കാറിന്റെ ഗ്ലാസ് കഴുത്തിൽ കുടുങ്ങി ദാരുണാന്ത്യം. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ ബോജ്ജഗുഡെം ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
|
ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെ ഇന്നലെയാണ് സംഭവം. ഗ്രാമവാസിയായ ബനോത്ത് വെങ്കിടേശ്വര്ലുവിന്റെ മകൾ ഒമ്പത് വയസുള്ള ബനോത്ത് ഇന്ദ്രജയാണ് മരിച്ചത്. വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവരന്മാരെയും കൊണ്ടുള്ള കാർ വരന്റെ വീട്ടിലേക്ക് പോവുമ്പോൾ അതിൽ ബന്ധുവായ പെൺകുട്ടിയും കയറുകയായിരുന്നു.
പിൻസീറ്റിലിരുന്ന് പാട്ടുപാടി കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല വെളിയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവർ പവർ വിൻഡോ സ്വിച്ച് അമർത്തി. ഇതോടെ പെൺകുട്ടിയുടെ കഴുത്ത് ഗ്ലാസിനിടയിൽ കുടുങ്ങുകയും ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കാർ ഡ്രൈവർ ശേഖറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





