തിരുവനന്തപുരം: ഓണാഘോഷത്തിനിടെ കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര നടത്തിയ സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ കേസെടുത്ത കഴക്കൂട്ടം പൊലീസ് ജീപ്പ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
|
കഴക്കൂട്ടം മേനംകുളം വാടിയിൽ നിന്ന് ജീപ്പ് പിടികൂടുകയും ചെയ്തു. യുവാക്കളുടെ സംഘമാണ് ഓണാഘോഷത്തിനിടെ തുറന്ന ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി യാത്ര ചെയ്തത്.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് നടപടി. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന‌് മോട്ടർ വാഹന വകുപ്പും കേസെടുക്കും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





