19
Apr 2023
Wed
19 Apr 2023 Wed

വയനാട്: മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച യുവാവ് സഹോദരന്റെ അടിയേറ്റുമരിച്ചു. വയനാട് വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രന്‍ ആണ് മരിച്ചത്. വയനാട് വാളാടാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയചന്ദ്രന്റെ മരണത്തിനു പിന്നാലെ സഹോദരന്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ വീട്ടിലെത്തിയ ജയചന്ദ്രന്‍ ഭാര്യയെയും അമ്മയെയും മര്‍ദ്ദിക്കുന്നത് കണ്ട് രാമകൃഷ്ണന്‍ തടയുകയും മുളവടിക്ക് അടിക്കുകയും ചെയ്തു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക