
ജിദ്ദ:കെഎംസിസി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ് ഫൈനൽ മത്സരങ്ങൾ ഇന്ന് വൈകീട്ട് 7 മണിയോടെ ആരംഭിക്കും. ജില്ലാതല ചാമ്പ്യൻഷിപ്പിൽ പാലക്കാട് കെഎംസിസി, കണ്ണൂർ കെഎംസിസി യെ ഫൈനലിൽ നേരിടും. ക്ലബ്ബ് ചാമ്പ്യൻ ഷിപ്പിൽ ബിറ്റ് ബോൾട്ട് എഫ്.സി, കംഫർട്ട് ട്രാവൽസ് റീം എഫ് സിയെ നേരിടും. ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജെ എസ് സി അക്കാദമി, സോക്കർ എഫ് സിയെ നേരിടും.
![]() |
|
ഫ്രീസ്റ്റൈൽ ഫുട്ബോളിൽ അനായാസ പ്രകടനങ്ങൾ നടത്തുകയും, ലോകത്ത് ഏറ്റവും കൂടുതൽ കണ്ട ഇൻസ്റ്റാഗ്രാം റീലിന്റെ റെക്കോർഡിനുടമകൂടിയായ മുഹമ്മദ് റിസ്വാൻ ഫ്രീസ്റ്റൈൽ, ഫൈനൽ ദിനത്തിൽ പങ്കെടുക്കും. കെഎംസിസി നേതാക്കൾ ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്നലെ മുഹമ്മദ് റിസ്വാന് സ്വീകരണം നൽകിയിരുന്നു.
ജിദ്ദ മഹ്ജർ എംമ്പറർ സ്റ്റേഡിയത്തിൽ, വെകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന ജൂനിയർ വിഭാഗം മത്സരത്തോടെയാണ് ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക. കാൽപന്ത് കളിയുടെ മാസ്മരികത കണ്ട് ആസ്വദിക്കാൻ കായിക പ്രേമികൾ ഇന്ന് മൈതാനത്തിലേക്ക് ഒഴികിയെത്തും.