06
Mar 2024
Thu
06 Mar 2024 Thu
electiron commission asks center to stop sending viksit bharat letter to whatsapp users

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ വികസിത് ഭാരത് സമ്പര്‍ക്ക് കത്തുകള്‍ അയയ്ക്കുന്നത് അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ഇലക്ട്രോണിക്ട്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനാണ് നിര്‍ദേശം. വിഷയത്തില്‍ അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് സെക്രട്ടറിയോട് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തു.(electiron commission asks center to stop sending viksit bharat letter to whatsapp users)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മാര്‍ച്ച് 15നാണ് സന്ദേശങ്ങള്‍ അയച്ചതെന്നാണ് മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. എന്നാല്‍ നെറ്റ് വര്‍ക്ക് പരിമിതികള്‍ മൂലം ചില കത്തുകള്‍ വൈകി ഡെലിവറി ആയതാവാം പ്രശ്‌നകാരണമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണമെന്നും കമ്മീഷന്‍ പറഞ്ഞു. പൗരന്മാരുടെ ഫോണുകളില്‍ പ്രധാനമന്ത്രിയുടെ കത്ത് ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും ഇതു ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ തങ്ങള്‍ക്കു ലഭിക്കുന്നുവെന്നും കമ്മീഷന്‍ മന്ത്രാലയത്തെ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഇത്തരം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇനി അയയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

മാര്‍ച്ച് 16ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരികയും ചെ്ത ശേഷം കേന്ദ്രം നടത്തുന്ന ലംഘനം ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് മാര്‍ച്ച് 18ന് രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ ഡാറ്റേബേസ് ദുരുപയോഗം ചെയ്യുകയാണെന്നും പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ലക്ഷക്കണക്കിന് വാട്‌സ്ആപ്പ് നമ്പരുകളിലേക്ക് വികസിത് ഭാരത് സമ്പര്‍ക്ക് എന്ന അക്കൗണ്ടില്‍ നിന്ന് നരേന്ദ്രമോദിയുടെ പേരില്‍ കത്ത് ലഭിക്കുകയുണ്ടായി. ഇന്ത്യയുടെ പുറത്തുള്ളവര്‍ക്ക് പോലും ഈ കത്ത് ലഭിച്ചുവെന്നും തൃണമൂല്‍ എംപി സാകേത് ഗോഖലേ മന്ത്രാലയ സെക്രട്ടറി എസ് കൃഷ്ണന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക