കാല്‍നൂറ്റാണ്ടിലേറെക്കാലം ടൂറിസം മേഖലയില്‍ പണിയെടുപ്പിച്ച ആനയുടെ നട്ടെല്ലിന്റെ സ്ഥാനംതെറ്റി. തായ് ലാന്‍ഡിലാണ് സംഭവം. 71 വയസ്സുള്ള പെണ്ണാനയുടെ നട്ടെല്ലാണ് നിരന്തരം സഞ്ചാരികളെ പുറത്തേറ്റിയതിലൂടെ വളഞ്ഞുപോയത്. തായ് ലാന്‍ഡിലെ വൈല്‍ഡ് ലൈഫ് ഫ്രണ്ട്സ് ഫൗണ്ടേഷനാണ് പൈ ലിന് എന്ന ആനയുടെ ദുരവസ്ഥ പങ്കുവച്ചത്.
|
ഒരു സമയം ആറു സഞ്ചാരികളെ വീതമായിരുന്നു ആനയുടെ പുറത്ത് കയറ്റിയിരുന്നത്. വൃത്താകൃതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ആനകളുടെ നട്ടെല്ല്. പൈ ലിന്നിന്റെ നട്ടെല്ലാവട്ടെ ആളുകളെ കയറ്റിയതിലൂടെ ആകൃതി നഷ്ടപ്പെടുകയും കുഴിഞ്ഞുപോവുകയുമാണ് ചെയ്തിരിക്കുന്നത്.
ബൂണ്‍ ചൂയി എന്ന മറ്റൊരു ആനയെയും ഫൗണ്ടേഷന് രക്ഷിച്ചു. വിനോദസഞ്ചാരികളെ ചുമന്ന് ബൂണ്‍ ചൂയിയുടെ നട്ടെല്ലിനും സ്ഥാനഭ്രംശം സംഭവിച്ചിരുന്നു.
ആനസവാരി വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രധാന ആകര്ണമാണ്. ആനയുടെ പുറത്ത് ഇരുമ്പിന്റെ ഇരിപ്പിടം തയ്യാറാക്കി വച്ചാണ് ഇതില്‍ സഞ്ചാരികളെ കയറ്റുന്നത്. വര്‍ഷങ്ങളോളം ഇങ്ങനെ ചെയ്യുന്നതിലൂടെ ആനയുടെ പുറത്ത് ഇരിപ്പിടത്തിന്റെ ഇരുമ്പുഭാഗങ്ങള്‍ കുത്തിക്കയറി മുറിവുകളും ഉണ്ടായിട്ടുണ്ട്.





