29
May 2023
Tue
29 May 2023 Tue

കൊച്ചി: അരിക്കൊമ്പനും ചക്കക്കൊമ്പനും പോലും ഫാൻസുണ്ടെന്നും എന്നിട്ടും തനിക്കില്ലെന്നും നടൻ‌ ടി ജി രവി. സിനിമയിൽ ഇത്രയും നാൾ ബലാത്സംഗം ഒക്കെ ചെയ്ത് നടന്നിട്ട് ഫാൻസില്ലാത്തത് കഷ്ടമാണെന്നും രവി പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘അരിക്കൊമ്പനും ചക്കക്കൊമ്പനും വന്നപ്പോള്‍ വിവാദം തന്നെയാണ്. ഇപ്പോള്‍ അതിന് ഫാന്‍സ് ഉണ്ട്. എനിക്ക് ഫാന്‍സില്ല. എന്തൊരു കഷ്ടമാണല്ലേ. ഇത്രയും നാള്‍ ഞാന്‍ ഈ സിനിമയിലൊക്കെ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാന്‍സ് ഒക്കെ വേണ്ടേ. അരിക്കൊമ്പന് നല്ല ഫാന്‍സ് ഉണ്ട്. അതിന്റെ പേരില്‍ പൈസ പിരിക്കുന്നുമുണ്ട്. കാലം പോയ പോക്കേ”, എന്നാണ് തമാശരൂപേണ ടി ജി രവി പറഞ്ഞത്.

മാളികപ്പുറം എന്ന ചിത്രത്തിലാണ് ടി ജി രവി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഉണ്ണി മുകന്ദന്‍ നായകനായി എത്തിയ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ നെഗറ്റീവ് ഷേഡ് കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.