23
Aug 2024
Sat
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ചതിന് മുന്‍ മേയറായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ ലൂസിയാന സിറ്റി മേയര്‍ ആയിരുന്ന മിസ്റ്റി ക്ലാന്റണ്‍ റോബര്‍ട്‌സ് ആണ് അറസ്റ്റിലായത്. മേയറുടെ ലൈംഗിക പീഡനത്തിനിരയായ കുട്ടി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
|
വിവാദമുയര്‍ന്നതോടെ ഇവര്‍ ഒരാഴ്ച മുമ്പ് രാജിവച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചെങ്കിലും വൈകാതെ മിസ്റ്റി റോബര്‍ട്‌സ് 75000 ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങി.
2018ലാണ് മിസ്റ്റി റോബര്‍ട്ട്‌സ് സ്വതന്ത്രയായി മല്‍സരിച്ച് നഗരത്തിന്റെ ആദ്യ വനിതാ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 2022ല്‍ രണ്ടാം തവണയും ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ലൈംഗികപീഡന വിവാദത്തില്‍ പെട്ട് ഇവര്‍ രാജിവയ്ക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





