മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഉണ്ടായ സ്‌പോടനത്തില്‍ ആണവ സുരക്ഷാ സേനാ മേധാവി കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് ആണ് പൊട്ടിത്തെറിച്ചത്. മോസ്‌കോയില്‍ ആണവ സംരക്ഷണ സേനയുടെ ചുമതലയുള്ള മുതിര്‍ന്ന ജനറല്‍ ഇഗോര്‍ കിറില്ലോവ് ആണ് കൊല്ലപ്പെട്ടത്. സംഭവം റഷ്യയുടെ അന്വേഷണ സമിതി സ്ഥിരീകരിച്ചു.
|
റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ ഡിഫന്‍സ് ട്രൂപ്പുകളുടെ മേധാവിയായിരുന്നു ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ്. ‘റഷ്യന്‍ ഫെഡറേഷന്റെ സായുധ സേനയുടെ റേഡിയേഷന്‍, കെമിക്കല്‍, ബയോളജിക്കല്‍ പ്രൊട്ടക്ഷന്‍ സേനയുടെ തലവന്‍ ഇഗോര്‍ കിറില്ലോവും അദ്ദേഹത്തിന്റെ സഹായിയും കൊല്ലപ്പെട്ടു- ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റഷ്യന്‍ ടെലിഗ്രാം ചാനലുകളില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവശിഷ്ടങ്ങള്‍ നിറഞ്ഞ കെട്ടിടത്തിന്റെ തകര്‍ന്ന പ്രവേശന കവാടവും രക്തം പുരണ്ട മഞ്ഞില്‍ കിടക്കുന്ന രണ്ട് മൃതദേഹങ്ങളും അതില്‍ കാണാം.
Explosion in Russian capital; Nuclear Security Force chief killed


