16
Oct 2024
Wed
16 Oct 2024 Wed
copenhagen israeli embassy

ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപന്‍ഹേഗനിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. (Explosion near Israeli Embassy in Copenhagen) സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ഡാനിഷ് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിവരികയാണെന്ന് കോപന്‍ ഹേഗന്‍ പോലീസ് എക്‌സില്‍ അറിയിച്ചു. ഇസ്രായേല്‍ എംബസി ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.