കറാച്ചി: കറാച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ റിട്ടയേർഡ് ഡയറക്ടറും നേത്രരോഗ വിദഗ്ധനുമായ ഡോ ബീർബൽ ജെനാനി ലിയാരി എക്സ്പ്രസ് വേക്ക് സമീപം വെടിയേറ്റ് മരിച്ചു. ആക്രമണത്തിൽ ഇയാളുടെ സഹായിയായ ലേഡി ഡോക്ടർ ഡോ.ഖുറത്തുൽ ഐന്‍ പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്നത് ആസൂത്രിത കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം പാക്കിസ്ഥാനിൽ ഹിന്ദു ഡോക്ടർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
|
മാർച്ച് ആദ്യവാരം പാക്കിസ്ഥാനിലെ ഹൈദരാബാദിൽ നിന്നുള്ള ഡോക്ടർ ധരം ദേവ് രാതിയെ വീടിനുള്ളിൽ ഡ്രൈവർ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.
അതേസമയം, പുതിയ സംഭവത്തിന് പിന്നിൽ വർഗീയനിറം ഉണ്ടോയെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകം ‘ടാർഗറ്റഡ് കില്ലിങ്’ ആണെന്ന് കറാച്ചി സിറ്റി പോലിസ് മേധാവി ആരിഫ് അസീസ് മാധ്യമങ്ങളോട് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


