20
Jun 2023
Mon
20 Jun 2023 Mon

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ നിന്ന് താന്‍ പിന്‍മാറിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സമരരംഗത്തെ സജീവസാന്നിധ്യമായ സാക്ഷി മാലിക്ക്. ദേശീയ മാധ്യമങ്ങളിലാണ് സാക്ഷി മാലിക് സമരത്തില്‍ നിന്ന് പിന്മാറി റെയില്‍വേ ജോലിയില്‍ പുനപ്രവേശിച്ചുവെന്ന വാര്‍ത്തകള്‍ വന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സാക്ഷി മാലിക് ട്വിറ്ററില്‍ പ്രതികരിച്ചത്. സമരക്കാരിലാരും പിന്‍മാറിയിട്ടില്ലെന്നും പിന്‍മാറുകയില്ലെന്നും സാക്ഷി മാലിക് വ്യക്തമാക്കി. സമരത്തിനൊപ്പം നില്‍ക്കുമ്പോള്‍ തന്നെ റെയില്‍വേയിലെ തന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നീതി ലഭ്യമാവും വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക