പിഎഫ്‌ഐ ബന്ധമാരോപിച്ച് ബിസിനസുകാരനില്‍ നിന്ന് വ്യാജ പോലീസ് തട്ടിയത് 1.32 കോടി രൂപ. ബംഗളുരു സ്വദേശിയായ 56കാരനാണ് പണം നഷ്ടമായത്.
|
മുംബൈ പോലീസിന്റെ എന്‍ഫോഴ്‌സ് വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ പോലീസ് യൂണിഫോമണിഞ്ഞ് ബിസിനസുകാരനെ ആദ്യം വീഡിയോ കോള്‍ വിളിച്ചത്. പോപുലര്‍ ഫ്രണ്ട് നേതാവായ ഒഎംഎ സലാമില്‍ നിന്ന് ബിസിനസുകാരന്റെ പേരിലുള്ള കനറാ ബാങ്ക് ഡെബിറ്റ് കാര്‍ഡ് പിടിച്ചെടുത്തെന്നും ഈ കാര്‍ഡ് ഉപയോഗിച്ചു പിന്‍വലിച്ച പണം പിഎഫ്‌ഐയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നുമാണ് തട്ടിപ്പുകാര്‍ അറിയിച്ചത്.
അറസ്റ്റ് ഒഴിവാക്കാനും ആസ്തികള്‍ മരവിപ്പിക്കാതിരിക്കാനും തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുകയും ചെയ്തു. ഈ വിവരം ആരെയും അറിയിക്കരുതെന്നും രാജ്യ രഹസ്യമാണ് ഇതെന്നും തട്ടിപ്പുകാര്‍ ബിസിനസുകാരനെ വിശ്വസിപ്പിച്ചു. തങ്ങള്‍ കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ചവരുടെ വീഡിയോകളും ഇവര്‍ ബിസിനസുകാരന് അയച്ചു നല്‍കി. ഇതോടെ ഭയന്നുപോയ ബിസിനസുകാരന്‍ തട്ടിപ്പുകാരുടെ നിര്‍ദേശാനുസരണം അവര്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലാക്കായി 1.32 കോടി രൂപ അയച്ചു നല്‍കുകയായിരുന്നു.
ഒക്ടോബര്‍ എട്ടിനും 16നും ഇടയിലായാണ് ആറ് ട്രാന്‍സ്ഫറുകളാണ് അദ്ദേഹം നടത്തിയത്. കറന്റ് അക്കൗണ്ടും സേവിങ്‌സ് അക്കൗണ്ടുകളും ഉപയോഗിച്ചായിരുന്നു പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ഇതില്‍ ഒരു തവണ 52 ലക്ഷമാണ് കൈമാറ്റം ചെയ്തത്. പണം കൈമാറ്റം ചെയ്ത ശേഷമാണ് താന്‍ തട്ടിപ്പിനിരയായെന്ന് ബിസിനസുകാരന് ബോധ്യപ്പെട്ടത്. ഇതോടെ ഒക്ടോബര്‍ 25ന് പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടണ്ട്.
ALSO READ: കോഴിക്കോട്ട് 16കാരിയെ നിരവധി തവണ ലൈംഗിമായി പീഡിപ്പിച്ച 20കാരന്‍ പിടിയില്‍




