തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവം കൊലപാതകം. പോലീസ് ചോദ്യം ചെയ്യലില്‍ അച്ഛന്‍ കുറ്റം സമ്മതിച്ചു. നെയ്യാറ്റിന്‍കര കവളാകുളം സ്വദേശിയായ ഷിജിന്‍ ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം കൈമുട്ടുകൊണ്ട് അടിവയറ്റില്‍ ഇടിച്ചെന്നാണ് പ്രതിയുടെ മൊഴി. ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
|
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞ് മരിച്ചത്. ബിസ്‌ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഞ്ഞ് കുഴഞ്ഞുവീണു എന്നായിരുന്നു മാതാവിന്റെ മൊഴി. അതേസമയം കുട്ടിയുടെ മരണത്തില്‍ പോലീസിന് ആദ്യം മുതല്‍ക്കെ സംശയമുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇതു ബലപ്പെടുത്തുകയും ചെയ്തു.
ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് ഷിജിന്‍ വെളിപ്പെടുത്തിയത്. മൂന്നാം തവണത്തെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. അടിവയറിലെ രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് സര്‍ജന്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. മാതാവിനെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മൂന്നാഴ്ച മുമ്പ് കുഞ്ഞിന്റെ കൈയില്‍ പൊട്ടലുണ്ടായിരുന്നു. ഇതു കൊലപാതക ശ്രമമായിരുന്നുവോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ALSO READ: പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ രക്തസാക്ഷി ഫണ്ടും ഓഫിസ് നിര്‍മാണ ഫണ്ടുമടക്കം തട്ടിച്ചതായി ആരോപണം





