01
May 2024
Wed
01 May 2024 Wed
father brings divorced daughter home with band-baaja

വിവാഹിതയായി എട്ടുവര്‍ഷത്തിനുശേഷം ഭര്‍തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ വിവാഹമോചനം നേടിയ മകളെ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച് പിതാവ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായിരുന്ന അനില്‍ കുമാര്‍ ആണ് കംപ്യൂട്ടര്‍ എന്‍ജിനീയറായ മകള്‍ ഉര്‍വിയുടെ വിവാഹമോചനം ആഘോഷിച്ചത്.(father brings divorced daughter home with band-baaja)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016ല്‍ വിവാഹിതയായ ഉര്‍വി ഡല്‍ഹിയിലെ ഭര്‍തൃവീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള ഭര്‍തൃവീട്ടുകാരുടെ പീഡനമായിരുന്നു അവിടെ ഉര്‍വിയെ കാത്തിരുന്നത്. യുവതിയുടെ കുടുംബം പലതവണ ഇടപെട്ടിട്ടും ഭര്‍തൃവീട്ടിലെ പീഡനത്തിന് അറുതിയുണ്ടായില്ല.

തുടര്‍ന്നാണ് വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നതും ഉര്‍വി ഭര്‍ത്താവില്‍ നിന്ന് ഡിവോഴ്‌സ് നേടുന്നതും. വിവാഹച്ചടങ്ങില്‍ മകള്‍ ധരിച്ചിരുന്ന ദുപ്പട്ട ഭര്‍തൃവീടിന്റെ വാതിലില്‍ തൂക്കിയിട്ട് വാദ്യമേളമടക്കമുള്ള ആഘോഷങ്ങളോടെയായിരുന്നു അനില്‍കുമാറും ഭാര്യയും മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

അഞ്ചുവയസ്സുകാരി മകളും ഉര്‍വിക്കൊപ്പം വീട്ടിലേക്ക് എത്തിയിട്ടുണ്ട്. മകള്‍ ജനിച്ചതിനു പിന്നാലെയാണ് ഭര്‍തൃവീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടതും പീഡനം തുടങ്ങിയതെന്നും ഉര്‍വി പറയുന്നു. വിവാഹമോചനത്തിനു ഇടപെടല്‍ നടത്തുകയും മകളെ ആഘോഷത്തോടെ തന്നെ വീട്ടിലേക്ക് സ്വീകരിക്കുകയും ചെയ്ത അനില്‍കുമാറിന്റെ നടപടിക്ക് വലിയ സ്വീകാര്യതയാണ് സാമൂഹികമാധ്യമങ്ങളിലടക്കം ലഭിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക