ആറുമക്കളുടെ അച്ഛനായ യുവാവ് ഇളയ മകന്റെ പ്രതിശ്രുതവധുവിനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ റാംപുറിലാണ് സംഭവം. ഷക്കീല്‍ എന്ന യുവാവാണ് ബന്ധത്തെ എതിര്‍ത്ത ഭാര്യയടക്കമുള്ളവരെ മര്‍ദ്ദിച്ച ശേഷം യുവതിയുമായി ഒളിച്ചോടിയത്.
|
15കാരനായ മകനുവേണ്ടി ഷക്കീലാണ് യുവതിയുടെ വിവാഹാലോചന കൊണ്ടുവന്നത്. അച്ഛന്റെ അടുപ്പക്കാരിയെ ആണ് തന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ നോക്കുന്നതെന്ന് സംശയമുണ്ടായിരുന്നതിനാല്‍ മകന്‍ ഇത് എതിര്‍ത്തെങ്കിലും ഇയാള്‍ വകവച്ചില്ല.
തുടര്‍ന്ന് യുവതിയുമായി ദിവസവും വീഡിയോ കോള്‍ ചെയ്യുകയായിരുന്നു ഷക്കീല്‍ എന്ന് ഇയാളുടെ ഭാര്യ ഷബാന പറഞ്ഞു. രണ്ടുലക്ഷം രൂപയും രണ്ടുപവന്‍ തൂക്കം വരുന്ന ആഭരണവുമായി വീട്ടില്‍ നിന്ന് പോയ ഷക്കീല്‍ മകന്റെ പ്രതിശ്രുതവധുവിനെ വിവാഹം കഴിക്കുകയായിരുന്നുവെന്നും ഷബാന ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ഏപ്രിലില്‍ ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സമാന സംഭവമുണ്ടായിരുന്നു. മകളുടെ പ്രതിശ്രുതവരനൊപ്പം അമ്മയാണ് അന്ന് ഒളിച്ചോടിയത്. മകളുടെ വിവാഹത്തിനായി കരുതിയിരുന്ന 3.5 ലക്ഷം രൂപയും അഞ്ചുലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണവുമായാണ് അനിതയെന്ന യുവതി അന്ന് ഭാവി മരുമകനൊപ്പം ഒളിച്ചോടിയത്.
ALSO READ: മകളുടെ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭാവി മരുമകനുമായി അമ്മ ഒളിച്ചോടി


