08
Nov 2023
Wed
08 Nov 2023 Wed

ആലുവയില്‍ പിതാവ് 14കാരിയായ മകളെ വിഷംനല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ അലങ്ങാട് സ്വദേശി അബീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആണ്‍ സുഹൃത്തുമായുള്ള സൗഹൃദം പെണ്‍കുട്ടി അവസാനിപ്പിക്കാത്തതിലുള്ള ദേഷ്യമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്. പുല്ലുകള്‍ക്ക് അടിക്കുന്ന കീടനാശിനി നല്‍കിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പുറത്തുവരുന്ന വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക