15
Jan 2023
Sun
15 Jan 2023 Sun

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എവേ മല്‍സരത്തില്‍ എഫ് സി ഗോവയെ നേരിടും. രാത്രി 7.30ന് ഗോവയില്‍ നടക്കുന്ന മല്‍സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. തുടര്‍ച്ചയായ വിജയകുതിപ്പിന് ശേഷം അവസാന മല്‍സരത്തില്‍ മുംബൈ എഫ് സിയോട് നേരിട്ട എതിരില്ലാത്ത നാല് ഗോളിന്റെ പരാജയ ക്ഷീണം മാറ്റാനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും ഗോവ ആറാം സ്ഥാനത്തുമാണ്. ഈ സീസണില്‍ കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗോവയെ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക