ഫ്രാന്‍സ് മുന്നേറ്റ താരം ഉസ്മാന്‍ ഡെംബെലെയ്ക്ക് ഇരട്ടി മധുരം. 2025-ലെ ബാലണ്‍ ഡി ഓര്‍ ജേതാവായ ഡെംബെലെ, ചൊവ്വാഴ്ച ഖത്തറില്‍ നടന്ന ചടങ്ങില്‍ ഫിഫയുടെ മികച്ച പുരുഷ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 2024-25 സീസണില്‍ പിഎസ്ജിയെ നാല് കിരീടങ്ങള്‍ നേടാന്‍ സഹായിച്ചതിനാണ് ഡെംബെലെ ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം, ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും മധ്യനിര താരം ഐതാന ബോണ്‍മാറ്റി തുടര്‍ച്ചയായ മൂന്നാം തവണയും ഫിഫയുടെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട് റെക്കോര്‍ഡിട്ടു.
|
പുരുഷ-വനിതാ ഫുട്‌ബോളിലെ മികച്ച താരങ്ങള്‍, പരിശീലകര്‍, ഗോള്‍കീപ്പര്‍മാര്‍, മികച്ച ഗോളുകള്‍ എന്നിവരെ ആദരിക്കുന്ന വാര്‍ഷിക പുരസ്‌കാരമാണ് ‘ദ ബെസ്റ്റ് ഫിഫ ഫുട്‌ബോള്‍ അവാര്‍ഡ്’. വോട്ടെടുപ്പ് നാല് വിഭാഗങ്ങളിലായാണ് നടക്കുന്നത്. ഓരോ വിഭാഗത്തിനും അന്തിമ ഫലത്തില്‍ 25 ശതമാനം വീതം പങ്കാളിത്തമുണ്ട്. ദേശീയ ടീം ക്യാപ്റ്റന്‍മാര്‍, ദേശീയ ടീം പരിശീലകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.
ഡെംബെലെ മികച്ച പുരുഷ താരം
ഇതാദ്യമായാണ് ഡെംബെലെ ഫിഫയുടെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ പിഎസ്ജിക്കായി 53 മത്സരങ്ങളില്‍ നിന്ന് 51 ഗോളുകളില്‍ പങ്കാളിത്തം വഹിച്ച അദ്ദേഹം, യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള ‘ട്രിബിള്‍’ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ബാഴ്‌സലോണയുടെ ലാമിന്‍ യമല്‍, റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് ഡെംബെലെ പുരസ്‌കാരം നേടിയത്.
മുന്‍ പിഎസ്ജി താരവും ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കളിക്കുകയും ചെയ്യുന്ന ജിയാന്‍ലൂജി ഡോണറുമയാണ് 2025-ലെ മികച്ച ഗോള്‍കീപ്പര്‍.
ഫിഫ ഇലവന്‍ 2025
പിഎസ്ജിയുടെ 2024-25 സീസണിലെ ആറ് താരങ്ങള്‍ ഫിഫയുടെ മികച്ച പുരുഷ ഇലവനില്‍ ഇടംപിടിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് കോള്‍ പാമറും വിര്‍ജില്‍ വാന്‍ ഡൈക്കും മാത്രമാണ് ടീമില്‍ ഉള്‍പ്പെട്ടത്. ലാ ലിഗയില്‍ നിന്ന് ലാമിന്‍ യമല്‍, പെഡ്രി, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഫിഫ ബെസ്റ്റ് മെന്‍സ് 11 (2025):
#TheBest FIFA Women’s 11 in 2025. ✨
— FIFA Women’s World Cup (@FIFAWWC) December 16, 2025
ഗോള്‍കീപ്പര്‍: ജിയാന്‍ലൂജി ഡോണറുമ
ഡിഫന്‍ഡര്‍മാര്‍: അഷ്‌റഫ് ഹക്കീമി, വില്യം പാച്ചോ, വിര്‍ജില്‍ വാന്‍ ഡൈക്ക്, ന്യൂനോ മെന്‍ഡസ്
മിഡ്ഫീല്‍ഡര്‍മാര്‍: കോള്‍ പാമര്‍, ജൂഡ് ബെല്ലിംഗ്ഹാം, വിറ്റിന്‍ഹ, പെഡ്രി
മുന്നേറ്റ നിര: ലാമിന്‍ യമല്‍, ഉസ്മാന്‍ ഡെംബെലെ
ഫിഫ ബെസ്റ്റ് വിമന്‍സ് 11 (2025):
ബാഴ്‌സലോണയുടെ ആറ് താരങ്ങളാണ് വനിതാ ഇലവനില്‍ ഇടംപിടിച്ചത്. ഐതാന ബോണ്‍മാറ്റിയും ടീമിലുണ്ട്.
ടീം അംഗങ്ങള്‍: ഹന്ന ഹാംപ്ടണ്‍ (ചെല്‍സി), ലൂസി ബ്രോണ്‍സ് (ചെല്‍സി), ലിയ വില്ല്യംസണ്‍ (ആഴ്‌സണല്‍), ഐറിന്‍ പരേഡെസ്, ഓണ ബാറ്റ്ലെ, ഐതാന ബോണ്‍മതി, പട്രീഷ്യ ഗുജാരോ, ക്ലോഡിയ പിന, അലക്‌സിയ പുട്ടെല്ലസ് (എല്ലാവരും ബാഴ്‌സലോണ), മാരിയോണ കാല്‍ഡെന്റി, അലെസിയ റൂസ്സോ (ഇരുവരും ആഴ്‌സണല്‍).
മികച്ച പരിശീലകര്‍
പിഎസ്ജിയെ ട്രിബിള്‍ കിരീടനേട്ടത്തിലേക്ക് നയിച്ച ലൂയിസ് എന്റിക്കെ മികച്ച പുരുഷ ടീം പരിശീലകനായി. ഇംഗ്ലണ്ടിനെ യൂറോ 2025 വിജയത്തിലേക്ക് നയിച്ച സറീന വീഗ്മാന്‍ മികച്ച വനിതാ ടീം പരിശീലകയ്ക്കുള്ള പുരസ്‌കാരം നേടി.
¡SANTIAGO MONTIEL GANÓ EL PREMIO PUSKAS! 🤯🏆
🇦🇷⭐️ El zurdo de Independiente se quedó con el premio por su tremenda chilena contra Independiente Rivadavia
➕ Alejandro Garnacho lo había ganado el año pasado pic.twitter.com/AK68Pt5bzn
— Diario Olé (@DiarioOle) December 16, 2025
പുസ്‌കാസ്, മാര്‍ത്ത അവാര്‍ഡുകള്‍
2025-ലെ മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് അര്‍ജന്റീനന്‍ താരം സാന്തിയാഗോ മോണ്ടിയല്‍ സ്വന്തമാക്കി (അര്‍ജന്റീനന്‍ ലീഗില്‍ ഇന്‍ഡിപെന്‍ഡന്റിക്കായി നേടിയ ഓവര്‍ഹെഡ് കിക്ക്). വനിതാ ഫുട്‌ബോളിലെ മികച്ച ഗോളിനുള്ള ഫിഫ മാര്‍ത്ത അവാര്‍ഡ് ലിസ്‌ബെത്ത് ഓവല്ലെ നേടി (ടൈഗ്രസിന് വേണ്ടി ഗ്വാഡലജാരയ്‌ക്കെതിരെ നേടിയ സ്‌കോര്‍പിയോണ്‍ കിക്ക്).
ഫിഫ ബെസ്റ്റ് ഫുട്‌ബോള്‍ അവാര്‍ഡ് 2025: വിജയികള്‍
മികച്ച വനിതാ താരം: ഐതാന ബോണ്‍ാറ്റി
മികച്ച പുരുഷ താരം: ഉസ്മാന്‍ ഡെംബെലെ
മികച്ച വനിതാ ഗോള്‍കീപ്പര്‍: ഹന്ന ഹാംപ്ടണ്‍
മികച്ച പുരുഷ ഗോള്‍കീപ്പര്‍: ജിയാന്‍ലൂജി ഡോണറുമ
മികച്ച വനിതാ കോച്ച്: സറീന വീഗ്മാന്‍
മികച്ച പുരുഷ കോച്ച്: ലൂയിസ് എന്റിക്കെ
ഫിഫ മാര്‍ത്ത അവാര്‍ഡ് (മികച്ച ഗോള്‍ – വനിത): ലിസ്‌ബെത്ത് ഓവല്ലെ
ഫിഫ പുസ്‌കാസ് അവാര്‍ഡ് (മികച്ച ഗോള്‍ – പുരുഷന്‍): സാന്തിയാഗോ മോണ്ടിയല്‍
ഫിഫ ഫാന്‍ അവാര്‍ഡ്: സാഖോ എസ്സി (ദമസവീ SC) ആരാധകര്‍
ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ്: ഡോ. ഹാര്‍ലാസ്-ന്യൂക്കിംഗ്, എസ്എസ്വി ജാന്‍ റീജന്‍സ്ബര്‍ഗ്





