ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സറായ ലാറിസ ബോര്‍ജസ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. 33 വയസ്സായിരുന്നു. രണ്ടുതവണയാണ് യുവതിക്ക് ഹൃദയസ്തംഭനമുണ്ടായത്. ഒരാഴ്ച നീണ്ട ആശുപത്രിവാസത്തിനു ശേഷം തിങ്കളാഴ്ചയാണ് ലാറിസ മരിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.
|
ആഗസ്ത് 20ന് യാത്രയ്ക്കിടെ ആദ്യ ഹൃദയസ്തംഭനമുണ്ടായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ യുവതി കോമയിലായി. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രണ്ടാമത്തെ ഹൃദയസ്തംഭനമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സുണ്ടായിരുന്നു ലാറിസയ്ക്ക്. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





