18
Apr 2024
Sat
18 Apr 2024 Sat
sydney knife attack

സിഡ്‌നി: ആസ്‌ത്രേയയിലെ സിഡ്‌നിയിലുള്ള ഷോപ്പിങ് സെന്ററില്‍ യുവാവ് കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ( Five dead, several injured after knife attack in Sydney shopping centre )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍ മാള്‍ സമുഛയത്തിലാണ് ആക്രമണം നടന്നത്. നിരവധി പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആന്റണി കുക്ക് പറഞ്ഞു.

അക്രമി ഒറ്റയ്ക്കാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിനുള്ള പ്രചോദനം എന്തെന്ന് വ്യക്തമല്ല. ഷോപ്പിങ് സെന്ററില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു അവിചാരിതമായി യുവാവ് കത്തിയെടുത്ത് വീശിയത്. അക്രമി ഷോര്‍ട്‌സും സ്‌പോര്‍ട്‌സ് ജഴ്‌സിയുമാണ് അണിഞ്ഞിരുന്നത്. ഒമ്പതു വയസ്സുള്ള കുഞ്ഞും അമ്മയും ഉള്‍പ്പെടെ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറു കണക്കിന് പേരെ ഉടന്‍ ഒഴിപ്പിച്ചതിനാലാണ് കൂടുതല്‍ പേര്‍ അപകടത്തിനിരയാവാതിരുന്നത്.