വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍ സൈന്യം അഞ്ച് ഫലസ്തീനികളെ വെടിവച്ചുകൊന്നു. ഗസാ സിറ്റിയോട് ചേര്‍ന്ന് ഷുജായിയിലാണ് സംഭവം. അതിനിടെ തടങ്കലില്‍ മരിച്ച 45 ഫലസ്തീനികളുടെ മൃതദേഹം ഇസ്രായേല്‍ റെഡ് ക്രോസ് മുഖേന കൈമാറി. രണ്ടായിരത്തോളം തടവുകാരെ തിങ്കളാഴ്ച മോചിപ്പിച്ചിരുന്നു.
|
യുഎസ്, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങള്‍ നടത്തിയ മധ്യസ്ഥ നീക്കത്തിലാണ് രണ്ടുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന് അറുതി വന്നത്. കരാറിന്റെ ഭാഗമായി ഹമാസ് ഇസ്രായേലി ബന്ദികളെയും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും കൈമാറിയിരുന്നു.
ALSO READ: നസീറയെ തേടി ആ നായ വീണ്ടുമെത്തി; കണ്ണടക്കും മുമ്പൊന്ന് യാത്ര പറയാന്‍; കണ്ണ് നനയിക്കുന്ന കുറിപ്പ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





