15
Jun 2023
Sat
15 Jun 2023 Sat

ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം അറുക്കാൻ ശ്രമിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ വരുൺ വിഹാർ എന്നയാളാണ് ഭാര്യക്കെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. രാത്രിയിൽ ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതിയുടെ ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂൺ 14നായിരുന്നു സംഭവം. രാത്രി ഭാര്യയുമായി വഴക്കുണ്ടായിരുന്നതായി ഇയാളുടെ പരാതിയിൽ പറയുന്നു. പിന്നീട് ഇത് രൂക്ഷമായി. ഇതിനു ശേഷം ഉറങ്ങാൻ കിടന്ന തന്നെ ഭാര്യ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.

വേദനയിൽ ഞെട്ടിയുണർന്ന് നിലവിളിക്കാൻ തുടങ്ങിയതോടെ ഭാര്യ ഓടി രക്ഷപ്പെട്ടെന്നും യുവാവ് പറയുന്നു. നാണക്കേട് കാരണം സംഭവം പുറത്ത് ആരോടും പറ‍ഞ്ഞില്ലെന്നും നിയമപരമായി നേരിടാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി.

യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനർ ആയി ജോലി ചെയ്യുകയാണ് വരുൺ. ഇയാളുടെ ഭാര്യയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക