30
Nov 2023
Sat
30 Nov 2023 Sat

കൊച്ചി: പ്രമുഖ ഫുഡ് വ്ലോഗര്‍ രാഹുല്‍ എന്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന സോഷ്യല്‍ മീഡിയ പേജിലെ ഫുഡ് വ്ലോഗറാണ് രാഹുല്‍. മരണ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചിയിലെ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തി സമൂഹമാധ്യമത്തില്‍ ഏറെ ശ്രദ്ധേയനായിരുന്നു രാഹുല്‍. ‘ഓ കൊച്ചി’ എന്ന പേജിലും വീഡിയോകള്‍ ചെയ്തിട്ടുണ്ട്.

കൊച്ചിയിലെ വ്യത്യസ്ത ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ കൂട്ടായ്മയാണ് ‘ഈറ്റ് കൊച്ചി ഈറ്റ്’. നാല് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ‘ഈറ്റ് കൊച്ചി ഈറ്റി’ന് ഇൻസ്റ്റഗ്രാമിലുള്ളത്.

രാജ്യത്തെ ആദ്യ ഫുഡ് കമ്യൂണിറ്റിയാണ് ഇത്. 2015ലാണ് ‘ഈറ്റ് കൊച്ചി ഈറ്റ്’ തുടങ്ങുന്നത്. കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾക്കായി ഫേസ്ബുക്ക് നേരത്തെ 50,000 ഡോളർ അനുവദിച്ചിരുന്നു.