18
Jan 2024
Sat
18 Jan 2024 Sat

പാക് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷുഹൈബ് മാലിക്കും പാക് സിനിമാ നടി സനാ ജാവേദും വിവാഹിതരായി. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും ഷുഹൈബ് മാലിക്കും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഷുഹൈബ് മാലിക് തന്നെ താൻ പുനർവിവാഹതായ വിവരം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സനാ ജാവേദിന്റെയും പുനർവിവാഹമാണ്. 2020ൽ ​ഗായകൻ ഉമൈർ ജസ് വാളിനെയാണ് സന വിവാഹിം കഴിച്ചത്. സാനിയ മിർസയും ഷുഹൈബ് മാലിക്കും 2012ലായിരുന്നു വിവാഹിതരായത്. ദമ്പതികൾക്ക് 2018ൽ ഇസ്ഹാൻ ആൺകുട്ടി പിറന്നിരുന്നു. ഇസ്ഹാൻ കഴിഞ്ഞദിവസം നീന്തൽ മൽസരത്തിൽ വിജയിച്ചതിന്റെ സന്തോഷം ഷുഹൈബ് മാലിക്കും സാനിയ മിർസയും തങ്ങളുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു.